ചൊക്ലി:(www.panoornews.in) ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് പുതുശേരി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി ഭരത് ദാസ് (39) നെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക വിവരം.
ജോലിക്ക് വരാത്തതിനെ തുടർന്ന് കൂടെയുള്ളവർ തിരക്കി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയും, ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
#Chokli #Kariyad guest# worker #died of #shock
