കണ്ണൂർ :(www.panoornews.in) പയ്യന്നൂർ രാമന്തളി എട്ടിക്കുളത്ത് വടിവാളും സ്റ്റീൽ ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല ക്കേസ് പ്രതി അറസ്റ്റിലായി. എട്ടിക്കുളം ബീച്ച് ഹാർബർ ഷെഡിന് സമീപം യുവാവിനെ വധിക്കാൻ ശ്രമിച്ച കക്കംപാറയിലെ മാട്ടുക്കാരൻ വൈശാഖി(30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് മൂന്ന് മണിയോടെയാ യിരുന്നു സംഭവം.



രാമന്തളി മൊട്ടക്കുന്നിലെ നടുവിലെ പുരയിൽ ദീപക്കി (29)നെ വധി ക്കാൻ ശ്രമിച്ചതിനാണ് പയ്യന്നൂർ പോലീസ് ഇയാളെ പിടികൂടിയത്. വൈശാഖിന്റെ സഹോദരൻ വിപിനെതിരെയും കേസുണ്ട്.
2016ൽ സി.പി.എം പ്രവർത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ആർ. എസ്. എസ് പ്രവർത്തകനായ വൈശാഖ്. മദ്യപസംഘം തമ്മിൽ വാക്കേ റ്റവും, കയ്യാങ്കളിയുമുണ്ടായപ്പോൾ സ്ഥലത്തുനിന്ന് സ്കൂട്ടറിൽ പോയ വൈശാഖ് മൊട്ടക്കുന്നിലെത്തി വടിവാളും സ്റ്റീൽ ബോംബുമായി മടങ്ങി യെത്തുകയായിരുന്നു.
ദീപക്കിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ പോലീസ് സ്ഥലത്തെത്തുന്ന വിവരമറിഞ്ഞ് വൈശാഖിന്റെ സഹോദരനായ വിപിൻ ആയുധങ്ങൾ പിടിച്ചു വാങ്ങി സ്കൂട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതി യിൽ ദീപക് പറയുന്നത്.
An #attempt was made to kill a young man by# creating a terrorist #atmosphere with a stick and a #bomb;#Dhanraj #murder# case #accused# arrested
