കതിരൂർ:(www.panoornews.in) കതിരൂർ കുണ്ടുചിറ മേഖലയിലാണ് ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം വ്യാപകമാകുന്നത്. സായാഹ്ന നഗറിൽ പൂർണ്ണമായും ആഫ്രിക്കൽ ഒച്ച് പെറ്റ് പെരുകിയിട്ടുണ്ട്.ഇതോടെ ജനം ആശങ്കയിലായി.



കഴിഞ്ഞ ഒരാഴ്ചയായി ഒച്ചുകൾ പ്രദേശത്ത് പെറ്റ് പെരുകുകയാണ്. സർവ വിനാശകാരിയായ ആഫ്രിക്കൻ ഒച്ചിന് 600 സസ്യങ്ങളെ വരെ നശിപ്പിക്കാൻ പറ്റും. ഒച്ചുകളെ വീട്ട് പറമ്പുകളിൽ ഉൾപ്പെടെ കാണുന്നുണ്ടെങ്കിൽ വീടുകൾക്ക് അകത്തേക്ക് എത്തിയിട്ടില്ല. കിണറുകളിൽ എത്തിയാൽ വെള്ളം ഉപയോഗ ശൂന്യമാകുമെന്ന് മാത്രമല്ല ആരാഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
അതുകൊണ്ട് തന്നെ ആശങ്കയിലാണ് പ്രദേശ വാസികൾ. രാത്രിയിലാണ് ഇവയെ കൂടുതലായും കാണുന്നത് . ഒരാഴ്ചക്കിടെ ആയിരത്തോളം ഒച്ചുകളെയാണ് നശിപ്പിച്ചത്. ഉപ്പ് ലായനി തെളിച്ചും, പുകയില കഷായം തെളിച്ചും, ഉപ്പ് വിതറിയുമാണ് ഇവയെ നശിപ്പിക്കുന്നത്.
എരഞ്ഞോളി പഞ്ചായത്തിന്റെ 9 ആം വാർഡിലും ഒച്ച് ശല്യമുണ്ട്. അധികൃതരെ വിവരമറിയിച്ചെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ഒച്ചുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുൻപ് പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ഏകകണ്ഠമായ ആവശ്യം.
#African# snails are rampant in #Katirur #region #causing havoc.
