കണ്ണൂർ: (www.panoornews.in) പത്ര പരസ്യത്തിൽ കാണുന്ന സ്ത്രീകളെ വിളിച്ചു പരിചയപെട്ടു കബളിപ്പിച്ചു പണവും സ്വർണവും കവർന്ന കേസിൽ പ്രതിയെ കണ്ണൂർ ടൌൺ പോലീസ് പിടികൂടി. ബിജു ആന്റണി ആണ് പിടിയിലായത്.



പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ട് കണ്ണൂരിൽ എത്തിച്ച് ഹോട്ടലിൽ കയറി ബാത്ത് റൂമിൽ പോയ സമയത്ത് യുവതിയുടെ കൈവശമുണ്ടായിരുന്ന 40000 യും 1.5 പവൻ സ്വർണവും മൊബൈലും പ്രതി കളവ് ചെയ്തു കൊണ്ട് പോവുകയായിരുന്നു.
പ്രതിയെ സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് വയനാട് തലപ്പുഴ പോലീസ് സഹായത്തോടെ പിടികൂടി അറസ്റ്റ് ചെയ്തു. വിവാഹ തട്ടിപ്പ് കേസ്,കാസർഗോഡ് മഞ്ചേഷ്വരവും കളവ് കേസ് കുമ്പളയിൽ പീഡനകേസ്, കോഴിക്കോട് നടക്കാവിൽ വിവാഹ തട്ടിപ്പ് കേസ്, എറണാകുളം നോർത്ത് ചീറ്റിങ് കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
#Marriage fraud and# theft#Accused #arrested in #several #cases
