പാറാട് : (www.panoornews.in) പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ അന്ന പോഷൻമാഹ് പദ്ധതിയുടെ ഭാഗമായി ചെറു ധാന്യ കൃഷിയിലേക്ക് സ്കൂൾ പരിസരത്തെ കൃഷിയിടത്തിൽ ചെറു ധാന്യ വിത്തുകൾ നട്ടുകൊണ്ട് കുന്നോത്ത് പറമ്പ് കൃഷി ഓഫീസർ കാർത്തിക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു



||സ്കൂൾ പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി വിശദീകരണം നടത്തി വാർഡ് മെമ്പർ പി മഹിജ കൃഷി അസിസ്റ്റൻറ് അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർ ലീഡർ ശ്രീനന്ദ കെ പി കെ സ്വാഗതവും ചന്ദന ചന്ദ്രൻ നന്ദിയും പറഞ്ഞു.
#Annapotion Mah#NSS #students with #small grain #cultivation
