ന്യൂ മാഹി:(www.panoornews.in) ന്യൂ മാഹി ചോമ്പാൽ ഹാർബറിനടുത്ത് തോണികൾ കൂട്ടിയിച്ച് ന്യൂ മാഹിയിൽ നിന്നുമത്സ്യതൊഴിലാളികൾ മത്സ്യം കൊണ്ടുപോവുകയായിരുന്ന വാകച്ചാർത്ത് എന്ന തോണി പാടേ തകർന്നു.



ഹാർബറിൽ നിന്ന് വരികയായിരുന്ന പയ്യോളിക്കാരുടെ മാധവം എന്ന തോണി വാകച്ചാർത്തിന് മുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഞായറാഴ്ച 1.45 ഓടെയാണ് അപകടം.
ന്യൂ മാഹി അഴീക്കലിലെ കരിമ്പിൽ പുതിയ പുരയിൽ മഹേഷ് (42) കൂത്തുപറമ്പിലെ ഫൈസൽ (50) എന്നിവരെ സാരമായ പരിക്കുകളോറട വടകര ആശുപത്രിയിലും പിന്നിട് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Canoes colliding and wrecking at Newamahi;Two people were seriously injured
