തലശേരി:(www.panoornews.in) തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ; പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു.



ഒരു രാഷ്ട്രീയക്കാരന് വേണ്ട ഗുണങ്ങൾ ആർദ്രതയും കരുണയുമാണെന്ന് പഠിപ്പിച്ച നേതാവാണ് കോടിയേരിയെന്ന് സ്പീക്കർ അനുസ്മരിച്ചു. മറ്റുള്ളവർ പറയുന്നത് ക്ഷമാപൂർവം കേൾക്കണം.
കോടിയേരി എത്ര നേരം വേണമെങ്കിലും നല്ല കേൾവിക്കാരനായിരിക്കും. പുഞ്ചിരിച്ചു കൊണ്ടല്ലാതെ കോടിയേരിയെ കാണാനാവില്ല. അതു കൊണ്ടു തന്നെയാണ് ഏവർക്കും അദ്ദേഹം പ്രിയങ്കരനായതെന്നും സ്പീക്കർ പറഞ്ഞു.
തലശ്ശേരി നഗരസഭാധ്യക്ഷ കെ എം ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി ജയരാജൻ, നഗരസഭാംഗം റാഷിദ ടീച്ചർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കാരായി രാജൻ, എ പ്രദീപൻ, സജീവ് മാറോളി, എം പി സുമേഷ്, അഡ്വ.കെ.എ ലത്തീഫ്, കെ. വിനയ രാജ്, ബി പി മുസ്തഫ, കെ അച്യുതൻ,
സിപിഎം നൗഫൽ, സി.സി വർഗീസ്, വർക്കി വട്ടപ്പാറ, ഒതയോത്ത് രമേശൻ, പി കെ രാജീവൻ, ജോർജ് പീറ്റർ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും, സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു
Thalassery Municipal Town Hall now Kodiyeri Balakrishnan Memorial Town Hall;The renaming was done by Speaker Adv.AN Shamseer.
