കുത്തുപറമ്പ് :(www.panoornews.in) ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ ആയിരുന്നു സംഭവം.



മാങ്ങാട്ടിടം പഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിൽ ആയിരുന്നു സിനാൻ. കളി തീരാൻ ഒരുമിനിറ്റ് അവശേഷിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കൂട്ടുകാർ ചേർന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ അയതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നാസറിന്റെയും ഷാജിദയുടെയും മകനാണ്. ഷാസിൽ, ഖദീജ എന്നിവർ സഹോദരങ്ങളാണ്.
A student collapsed and died while playing football in Koothparamba
