Sep 22, 2023 07:34 PM

പാനൂർ:(www.panoornews.in)  പാനൂർ ടൗണിൽ നിലവിൽ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ട്രാഫിക്ക് സിഗ്നൽ സംവിധാനം പൊതുജനങ്ങളെയും വ്യാപാരികളെയും മോട്ടോർ തൊഴിലാളികളെയും ദുരിതമാക്കി മാറ്റിയ സാഹചര്യത്തിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൂട്ടായ്മ പ്രതിഷേധ രംഗത്തിറങ്ങുന്നത്.

26ന് 3 മണിക്ക് വ്യാപാരഭവനിൽ മുഴുവൻ ട്രേഡ് യൂണിയൻ നേതാക്കളെ ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേരും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന കൺവീനർ ഇ. മനീഷ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.സന്തോഷ് അധ്യക്ഷനായി. കെ.എം അശോകൻ, ഇ.രാജേഷ്, കെ.പി സഞ്ജീവൻ, കെ.കെ പുരുഷോത്തമൻ, സി.പി സജീവൻ എന്നിവർ സംസാരിച്ചു. 26 ന് നടക്കുന്ന യോഗത്തിൽ ശക്തമായ തീരുമാനങ്ങളെടുക്കും. പാനൂർ ടൗൺ അടച്ചിട്ട് പ്രതിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുണ്ടാകും.

#Traders,# motor #workers #public# association wants to# avoid signal light in #Panoor;Will #consider while# closing Panur

Next TV

Top Stories