---
title: "# Surili|  ചൊക്ലി ബിആർസിയുടെ സുരീലി ഹിന്ദി പരിശീലനം മാതൃകയായി"
english_title: "#Chokli #BRC's #Surili #Hindi# training is #exemplary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147609/chokli-brcs-surili-hindi-training-is-exemplary"
published_at: "2023-09-19T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509d4fc803ad_Untitled-3_copy.jpg"
keywords: []
---

# # Surili|  ചൊക്ലി ബിആർസിയുടെ സുരീലി ഹിന്ദി പരിശീലനം മാതൃകയായി

> **Lead Summary:** **ചൊക്ലി: ** ചൊക്ലി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ 5 മുതൽ 8 വരെ ഹിന്ദി ക്ലാസുകളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച സുരീലി ഹിന്ദി പരിശീലനം ശ്രദ്ധേയമായി.

## Article Content

**ചൊക്ലി: ** ചൊക്ലി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ 5 മുതൽ 8 വരെ ഹിന്ദി ക്ലാസുകളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച സുരീലി ഹിന്ദി പരിശീലനം ശ്രദ്ധേയമായി.

വിവിധ സ്കൂളുകളിൽ നിന്നായി 40 ഓളം അധ്യാപകർ ആദ്യാവസാനം പരിശീലനത്തിൽ ആവേശത്തോടെ പങ്കെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഒ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എച്ച് എം ഫോറം സിക്രട്ടറി സുധീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനിത ടീച്ചർ കോഴ്സ് വിശദീകരണം നടത്തി. പെരിങ്ങത്തുർ എൻ എ എം എച്ച് എസ് എസിലെ സി.കെ ബഷീർ മാസ്റ്റർ, കരിയാട് ജി യു പി എസിലെ കെ കെ അനിത ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബി ആർ സി ട്രെയ്നർ മനോഹരൻ മാസ്റ്റർ സ്വാഗതവും സി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147609/chokli-brcs-surili-hindi-training-is-exemplary)