ചമ്പാട്:(www.panoornews.in) ജന്തുശാസ്ത്രത്തിൽ കേന്ദ്രീയ സർവകലാശാലയുടെ ഡോക്ടറേറ്റ് നേടിയ ഷംന രാജന് അനുമോദനവുമായി താഴെ ചമ്പാട് പി.പി ഗ്രൂപ്പ് മൊകേരി പാലക്കൂൽ ഹൗസിൽ രാജൻ്റെയും, നളിനിയുടെയും മകളാണ് ഷംന. ബ്രണ്ണൻ കോളേജിൽ നിന്ന് ബി എസ് സി സുവോളജിയും, കണ്ണൂർ എസ് എൻ കോളേജ്ൽ നിന്ന് എം എസ് സി സുവോളജിയും പൂർത്തീകരിച്ചതിന് ശേഷമാണ് ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്.



ജന്തുശാസ്ത്രത്തിൽ പോസ്റ്റ് ഡോക്റേറ്റ് ചെയ്യാനാണ് ഷംനയുടെ തീരുമാനം. സെന്റട്രൽ യൂണിവേഴ്സിറ്റി കേരളയിലെ അസിസ്റ്റന്റ് പ്രൊഫസർ രാമചന്ദ്രൻ കോതാരമ്പത്തും, യു കെ യിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ സയന്റിസ്റ്റ് ഡേവിഡ് ജെ ഗോവറുമാണ് റിസർച്ച് പൂർത്തിക്കാരിക്കുന്നതിന് ഷംനയ്ക്ക് ഗൈഡൻസ് നൽകിയത്.
സജീവൻ പൊയിലൂർ, പി.പി ലളിത എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പി.പി രജിത്ത്, ദിനുരാജ്, മനു, ജിതിൻ എന്നിവർ നേതൃത്വം നൽകി. ഷംനാ രാജൻ മറുപടി പറഞ്ഞു. മൊകേരി ഗുരുദേവ വിലാസം എൽ.പി സ്കൂൾ, പാനൂർ യു.പി.സ്കൂൾ, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലാണ് സ്കൂൾ പഠനം നടത്തിയത്.
#Champad #PPGroup congratulates #ShamnaRajan who #received her #Doctorate in$ Zoology from# Kendriya #University.
