ചൊക്ലി:(www.panoornews.in) ചൊക്ലി കുറ്റിയിൽ പീടികയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ ഗുർണ സ്വദേശി നസീർ (25) ആണ് മരിച്ചത്. കുറ്റിയിൽ പീടികയിലെ സിഗ്മ ബ്രിക്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.



രണ്ടാഴ്ച മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയിരുന്നത്.കഴിഞ്ഞ ദിവസം പനി ബാധിച്ച നസീർ രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. താമസസ്ഥലത്ത് എത്തി മുറിയിൽ വിശ്രമിച്ച ഇയാളെ വൈകീട്ടോടെയാണ് മരിച്ച നിലയിൽ കണ്ടത്
A #young man 3died of #fever in #Chokli
