കണ്ണൂർ :(www.panoornews.in) ഉത്തരമേഖലാ പോലീസ് ഡി.ഐ.ജിയായി തോംസൺ ജോസ് ചുമതലയേറ്റു. സിറ്റി കമ്മീഷണർ അജിത്ത് കുമാർ, റൂറൽ എസ്.പി ഹേമലത, അഡീഷണൽ എസ്. പി. പി.കെ.രാജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



ഡി.ഐ.ജി പുട്ട വിമലാദിത്യ ഭീകര വിരുദ്ധ സ്ക്വാഡിന്റെ ഡി.ഐ.ജിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ പോയ ശേഷമാണ് തോംസൺ ജോസ് ഉത്തരമേ ഖലയിൽ ഡി.ഐ.ജിയായി ചുമതലയേൽക്കുന്നത്.
ലഹരി മാഫിയകളെ കർശനമായി നേരിടാൻ തന്നെയാണ് പുതിയ ഡി.ഐ.ജിയുടെ തീരുമാനം. മയക്കുമരുന്നിന് ഇനി ഒരാളും അടിമയാകാൻ പാടില്ല എന്നതാണ് പോലീസിന്റെ തീരുമാനം. അതിന് വേണ്ടി കർശന നിലപാടുകൾ സ്വീകരിക്കും.
ഏറ്റവും നല്ല നിയമപാലകർ ഉള്ള നാടാണ് കണ്ണൂർ. അതുകൊണ്ട് തന്നെ നല്ല രീതിയിൽ മുന്നോട്ട് പോ കും. സമാധാനവും പരസ്പര വിശ്വാസവും കൂട്ടിയുറപ്പി ക്കുന്നതിനാണ് താൻ മുൻകൈയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
#Thomson Jose #appointed as #Northern Region #DIG #DIG that #Kannur is the #country with the #best law #enforcers
