(www.panoornews.in)വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.



കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Another wild elephant attack in Wayanad; A native of Poolakolli met a tragic end
