കൊളവല്ലൂർ:(www.panoornews.in) കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രക്ത ദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.



പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ 2004-06 പ്ലസ് ടു സയൻസ് ബി ബാച്ച് അലുമ്നി ചാരിറ്റബിൾ ട്രസ്റ്റിന്റെയും, സ്കൂൾ എൻ.എസ്.എസ് ടീം നമ്പർ 446, ബി.ഡി.കെ വടകരയുടെയും സംയുക്തമായാണ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോടിയേരി മലബാർ കാൻസർ സെന്റർ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. കെ.പി മോഹനൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ ഷംനാസ് അധ്യക്ഷത വഹിച്ചു കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത മുഖ്യാതിഥി ആയി
. പ്രിൻസിപ്പൽ എം ശ്രീജ, ഡോ. മോഹൻ ദോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി, കെ.സിഷ, വി. വിഭുരാജ്, പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് , എസ്.കെ ചിത്രാംഗദൻ ,പി.ടി.ഷീല , പി.വി ശ്രീജ, രനിത്ത് പവിത്രൻ ,കെ ആസിഫ്, അരുൺ കെ.വി, ഇഷ്റത്ത് നസീറ ജബീൻ എന്നിവർ സംസാരിച്ചു.
The Alumni Association of PR Memorial Higher Secondary School, Kovallur conducted a blood donation camp.
