കൊട്ടിയൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ പെരുമ്പാമ്പിനെ കണ്ടത് ഭീതി പരത്തി. പേരാവൂർ ബസ്സ്റ്റാന്റിന് സമീപം രാത്രിയാണ് സംഭവം. കൊട്ടിയൂർ ദേവസ്വം ജീവനക്കാരനായ പേരാവൂർ സ്വദേശിയുടെ കാറിലാണ് പെരുമ്പാമ്പിന്റെ കുട്ടിയെ കാണപ്പെട്ടത്.

കൊട്ടിയൂരിലെ ഉത്സവച്ചടങ്ങുകൾ കണ്ട് മടങ്ങു കയായിരുന്നു ഇയാൾ. ഗിയർ മാറ്റുന്നതിനിടെ യാണ് ഗിയർബോക്സിനുള്ളിൽ പാമ്പിനെ കണ്ടത്. ഉടൻ വാഹനം നിർത്തി ഇയാൾ കാറിന് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തിയാണ് പാമ്പിനെ കൊണ്ടു പോയത്.
Snake found in Devaswom employee's car after returning from Kotiyur festival