നിരന്തരമായി വിവാദങ്ങളുടെ പെരുമഴ ; മാഹി ആയൂർവേദ കോളേജിലെ ഡോക്ടർ ദമ്പതികൾക്ക് സസ്പെൻഷൻ

നിരന്തരമായി വിവാദങ്ങളുടെ പെരുമഴ ; മാഹി ആയൂർവേദ കോളേജിലെ  ഡോക്ടർ ദമ്പതികൾക്ക് സസ്പെൻഷൻ
Jun 9, 2023 08:27 PM | By Rajina Sandeep

മാഹി:  മാഹി രാജീവ് ഗാന്ധി ആയൂർവ്വേദ മെഡിക്കൽ കോളേജിൽ നിരന്തരമായി വിവാദങ്ങൾ ഉണ്ടാക്കിയിരുന്ന ഡേക്ടർ ദമ്പതികൾക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രൊഫസർമാരായ ഡോ: കെ.സി.രാജ് കുമാർ, ഡോ: രമ്യ ക്യഷണൻ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്ത് മയ്യഴി ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തതിൽ ഇവർക്കെതിരെ പരാതികൾ ഉയരുകയും നടപടി നേരിടുകയും ചെയ്തിരുന്നു. ന്യൂഡൽഹി ദേശീയ ആയൂർവേദ മെഡിക്കൽ കൗൺസിൽ എല്ലാ വർഷവും തുടർ അംഗീകാരത്തിനായി രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ മാസം മാഹി രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളെജിലും പരിശോധന നടത്തിയിരുന്നു.

കോളേജിന് അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള അംഗീകാരത്തിനായി നടന്ന കൗൺസിലിൻ്റെ പരിശോധസമയത്ത് ഈ ഡോക്ടർ ദമ്പതികൾ ഹാജരാവാത്തതും സഹകരിക്കാത്തതും സർക്കാർ അതീവ ഗൗരവകരമായാണ് കണ്ടത്. കൗൺസിൽ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ വർഷം കുട്ടികൾക്ക് പ്രവേശം നൽകാൻ സാധിക്കൂ എന്നതും, ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥകൾ മാഹിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കും എന്നതും ഗൗരവകരമായ വസ്തുതയാണ്.

ഓരോ വർഷവും മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം നേടിയെടുക്കുകയെന്നത് കോളേജുകളെ സംബന്ധിച്ചു ശ്രമകരമായ കാര്യമാണ്. ഈ വർഷം പോണ്ടിച്ചേരി ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജിനു പോലും അംഗീകാരം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനിടയിലാണ് ഭീമമായ ശമ്പളം കൈപറ്റുന്ന ഡോകടർമാർ ഇവിടെ നിരൂത്തരവാദപരമായി പെരുമാറിയിരിക്കുന്നത്. പോണ്ടിച്ചേരി പി.കെ.എം.സിയുടെ മെമ്പർ സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

A constant barrage of controversies;Doctor couple of Mahi Ayurveda College suspended

Next TV

Related Stories
ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:10 PM

ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത്...

Read More >>
വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Oct 23, 2024 03:44 PM

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില...

Read More >>
ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 02:51 PM

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി

Oct 23, 2024 01:39 PM

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി...

Read More >>
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

Oct 23, 2024 12:50 PM

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക്...

Read More >>
Top Stories

News Roundup