കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ക്ഷേത്രകുളത്തിൽ കുളിക്കാനെത്തിയ കോൺഗ്രസ് നേതാവിന് ബിജെപി പ്രവർത്തകൻ്റെ മർദ്ദനം. കോൺഗ്രസ് കോളയാട് ബ്ലോക്ക് വൈസ്പ്രസിഡണ്ട് സുധാകരൻ നീർവേലിക്കാണ് മർദ്ദനമേറ്റത്.
ഇന്ന് പുലർച്ചെ 5.45 ഓടെ ശ്രീരാമ ക്ഷേത്രത്തിന് സമീപം പുഴയിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു ബിജെപി പ്രവർത്തകനായ ബാലകൃഷ്ണൻ മർദ്ദിച്ചത്. 2018ൽ സുധാകരന്റെ വീടിനു നേരെ കരിഓയിൽ ഒഴിച്ച സംഭവവുമായി ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു.
ഈ വിരോധത്തിൽ പുലർച്ചെ പുഴയിൽ കുളിക്കാനെത്തിയ കോൺഗ്രസ് നേതാവ് സുധാകരനുമാ യി വാക്കേറ്റമുണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു. മർദ്ദനമേറ്റ സുധാകരൻ ആശുപത്രിയിൽ ചികിത്സ തേടി.
A BJP worker assaulted a Congress leader who came to bathe in the temple pool at Koothuparmba.