തലശേരി: കോഴിക്കോട് - കണ്ണൂർ പാസഞ്ചറിലെ ലേഡീസ് കോച്ചിൽ കയറി നഗ്നതാപ്രദർശനം നടത്തിയ യുവാവ് ട്രെയിനിൽ കയറിയത് തലശേരിയിൽ നിന്നും. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വടകരയിൽ നിന്നും ലേഡീസ് കോച്ചിൽ കയറിയ യുവതിക്ക് നേരെയാണ് നഗ്നതാ പ്രദർശനം ഉണ്ടായത്. ഇത് ലേഡീസ് കോച്ചാണെന്ന് യുവതി പറഞ്ഞിട്ടും മാറാതിരുന്ന യുവാവ് പാൻ്റിൻ്റെ സിബ്ബ് തുറന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടി യുവാവ് രക്ഷപ്പെടുകയായിരുന്നു. യുവാവിൻ്റെ പിറകു വശത്തുള്ള ഫോട്ടോ യുവതി മൊബൈലിൽ പകർത്തി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ ഷർട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഉജ്വലമായി നടക്കുന്നത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497 98 11 23, 04972 705018 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് റെയിൽവെ എസ്.ഐ കെ.വി ഉമേശൻ പറഞ്ഞു.
Nudity show on Kozhikode - Kannur passenger;The accused boarded the train from Thalassery