തലശേരി: വിദ്യാലയങ്ങൾ തുറന്ന ദിവസം തന്നെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബ്രൗൺഷുഗറു മായെത്തിയ യുവാവ് പിടിയിൽ. തലശേരി മേഖലയിലടക്കം മയക്കുമരുന്നെത്തിക്കുന്ന യുവാവിനെയാണ് എടക്കാട് എസ്.ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തോട്ടം സമാജ് വാദി കോളനിയിലെ കെ. മഹേന്ദ്രൻ എന്ന റെഢിയെ(35) യാണ് ഇന്ന് രാവിലെ പിടികൂടിയത്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചനയെത്തുടർന്ന് നടാൽ ഭാഗത്ത് നടന്ന തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. 22 ഗ്രാം ബ്രൗൺഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനായി ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായി രുന്നു മയക്കുമരുന്ന്. തലശേരി മേഖലയിൽ കടത്തും വിൽപ്പനയും നടത്തുന്ന റാക്കറ്റിലെ കണ്ണിയാണ് മഹേന്ദ്രൻ. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ബ്രൗൺഷുഗർ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Parents, teachers are on the alert.., the day the schools opened, the drug mafia was involved;A young man was arrested with brown sugar which he had brought to distribute among children including in Thalassery.
