പെരിങ്ങത്തൂർ : ഉപയോഗിച്ച ഇരുചക്രവാഹനം ഓൺലൈൻ വില്പന പോർട്ടലിലൂടെ ബുക്ക് ചെയ്യാൻ ശ്രമിച്ച ഗൃഹനാഥന് പണം നഷ്ടപ്പെട്ടതായി പരാതി.
പെരിങ്ങത്തൂർ സ്വദേശിയായ മുഹമ്മദ് ഓൺലൈൻ പോർട്ടലിൽ കണ്ട ഫോൺനമ്പറിൽ ബന്ധപ്പെട്ടപ്പോൾ തൃശ്ശൂരിലെ ഒരു ഇരുചക്രവാഹനത്തിന്റെ ചിത്രം വാട്സാപ്പ് വഴി അയച്ചുകൊടുത്തു. ഒപ്പം അബ്ദുൾ ഹമീദ് എന്നയാളുടെ ഫോട്ടോയുള്ള പട്ടാള കാന്റീൻ സ്മാർട്ട് കാർഡും ആർമി പോസ്റ്റ് ഓഫീസ് എന്നെഴുതിയ ഒരു ഡെലിവറി ബില്ലും ഉണ്ടായിരുന്നു.
ഫോണിലൂടെ വാഹനത്തിന്റെ വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. വാഹനം ലഭിച്ചാൽ മാത്രം പണമടച്ചാൽ മതി എന്നും ഉറപ്പുനൽകി.
പിന്നീട് മുഹമ്മദിനെ ഫോണിൽ വിളിച്ച് ഡെലിവറി തുകയായി 5000 രൂപ അടയ്ക്കണമെന്നറിയിച്ചു. ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങളും നൽകി.
പട്ടാളവേഷത്തിലുള്ള തിരിച്ചറിയൽ കാർഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വിശ്വസിച്ച് മുഹമ്മദ് തുക അടച്ചു. പിന്നീട് ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ഇതിനിടെ ഓൺലൈൻ പോർട്ടലിൽനിന്ന് വാഹനപരസ്യം നൽകിയ ആൾ അപ്രത്യക്ഷമായി. ചൊക്ലി പോലീസ് അന്വേഷണം തുടങ്ങി.
Tried to buy an old vehicle online ; Money lost