ചൊക്ലിയിലെ നിടുമ്പ്രം മടപ്പുര, തലശേരി മേലൂട്ട് മടപ്പുര, ചമ്പാട് മുതുവനായി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെത്തിയ ഭക്തർക്കൊന്നും ബിലീഷ് പെരുവണ്ണാനെ മറക്കാൻ സാധ്യമല്ല. അത്രകണ്ട് മുത്തപ്പൻ തിരുവപ്പനക്കും, വെള്ളാട്ടത്തിനും ബിലീഷ് പെരുവണ്ണാൻ നൽകിയ പൂർണ്ണത വലുതായിരുന്നു. കേരളത്തിനകത്തും, പുറത്തും നിരവധി ക്ഷേത്രങ്ങളിലും, ഐശ്വര്യദായകത്തിനായി വീടുകളിലും അദ്ദേഹം മുത്തപ്പ ദേവനായി പകർന്നാട്ടം നടത്തി. കൂരാറയിലെ പരേതനായ ബാബു പെരുവണ്ണാൻ്റെ മകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. ലീലയാണ് മാതാവ്. നാൽപ്പത്തി രണ്ടാം വയസിലാണ് ബിലീഷ് പെരുവണ്ണാൻ്റെ ആകസ്മിക വേർപാട്. ഷൈമയാണ് ഭാര്യ. അഭിഷേക്, അശ്വതി എന്നിവർ മക്കളും, ബിജുള, ബ്രജിഷ എന്നിവർ സഹോദരങ്ങളുമാണ്.
Belish Peruvannan of Panur, who perfected the concepts of Muttappa God inside and outside Kerala, is now remembered.
