മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി ; പ്രതിയായ ഷിജു ലോട്ടറിയുടെയും, ഓൺലൈൻ ചൂതാട്ടത്തിൻ്റെയും അടിമയെന്ന് കുറ്റപത്രം

മൊകേരി പാത്തിപ്പാലത്ത്  ഒന്നര വയസുകാരിയായ മകളെ  പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ  കേസില്‍  വിചാരണ തുടങ്ങി ; പ്രതിയായ  ഷിജു ലോട്ടറിയുടെയും, ഓൺലൈൻ ചൂതാട്ടത്തിൻ്റെയും അടിമയെന്ന് കുറ്റപത്രം
Apr 1, 2023 09:33 PM | By Rajina Sandeep

പാനൂര്‍:  പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (ഒന്ന്) വിചാരണ നടപടി തുടങ്ങി. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട് ഹൗസില്‍ കെ പി ഷിജുവെന്ന ഷിനുവിനെ ജഡ്ജി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഭാര്യയെയും ഒന്നര വയസുകാരിയായ മകള്‍ അന്‍വിതയെയുമാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടത്. ഒഴുക്കില്‍നിന്ന് രക്ഷപ്പെട്ട ഭാര്യ സോന സുരേഷ് (32) ആണ് പരാതിക്കാരി. 2021 ഒക്ടോബര്‍ 15ന് വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം.

പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് മൊകേരി പാത്തിപ്പാലം ചാര്‍ത്തന്‍മൂല ചെക്ക് ഡാമിന് പരിസരത്ത് ഭാര്യയെയും മകളെയും ബൈക്കില്‍ കൊണ്ടുവന്ന കോടതി ജീവനക്കാരനായ പ്രതി ഇരുവരെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട സോന കുറച്ചകലെയു ഉള്ള കൈതച്ചെടിയില്‍ പിടിച്ച് രക്ഷപ്പെട്ടു. ഭാര്യയെയും മകളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയാക്കി 2022 ജനുവരി അഞ്ചിനാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ 122 സാക്ഷികളുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാര്‍ ഹാജരായി.കൊവിഡ് കാലത്ത് നാടിനെ നടുക്കിയ കൊലപാതകങ്ങളിലൊന്നാണ് പാത്തിപ്പാലത്ത് നടന്നത്. കോടതി ജീവിനക്കാരനായ ഷിജു ലോട്ടറിയുടെയും ഓണ്‍ ലൈന്‍ ചൂതാട്ടത്തിന്‍റെയും അടിമയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതുകാരണം ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. സോനയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ചോദിച്ചിട്ടു നല്‍കാത്തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് സോന. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെതും. എന്നാല്‍ ഷിജുവിന്‍റെ ചൂതാട്ടത്തിനോടുളള ആസക്തിയാണ് ഈ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തിയതെന്നാണ് പോലിസിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞത്. തലശേരി കോടതിയില്‍ ജോലി ചെയ്തുവന്നിരുന്ന ഇയാളെ സംഭവത്തെ തുടർന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Trial started in Mokeri Pathipalam case of murdering a one and a half year old daughter by throwing her into the river Accused Shiju is addicted to lottery and online gambling

Next TV

Related Stories
തലശേരിയിൽ കൂട്ടത്തോടെ കാടിറങ്ങി വന്ന കാട്ടുപന്നികൾ വീട്ടുകിണറ്റിൽ കുടുങ്ങി ; 6  എണ്ണത്തെയും വെടിവച്ചു കൊന്നു

Jun 10, 2023 01:27 PM

തലശേരിയിൽ കൂട്ടത്തോടെ കാടിറങ്ങി വന്ന കാട്ടുപന്നികൾ വീട്ടുകിണറ്റിൽ കുടുങ്ങി ; 6 എണ്ണത്തെയും വെടിവച്ചു കൊന്നു

കാർഷിക വിളകൾ നശിപ്പിക്കാൻ തലശേരി കുണ്ടൂർ മലയിറങ്ങി വന്ന കാട്ടുപന്നിക്കൂട്ടം താഴ് വാരത്തെ വീട്ടുകിണറ്റിൽ വീണു...

Read More >>
കണ്ണൂരിലെ  മാധ്യമപ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നി​ഗമനത്തിൽ കണ്ണൂർ ടൗൺ പൊലീസ്

Jun 10, 2023 12:50 PM

കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നി​ഗമനത്തിൽ കണ്ണൂർ ടൗൺ പൊലീസ്

കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നി​ഗമനത്തിൽ കണ്ണൂർ ടൗൺ...

Read More >>
പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കമാവും

Jun 10, 2023 12:19 PM

പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കമാവും

പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കം...

Read More >>
ഇനിയും പഠിച്ചില്ലെങ്കിൽ കോൺഗ്രസിന് 2004 ലെ ഗതിയെന്ന് കെ.മുരളീധരൻ എം പി.

Jun 10, 2023 12:05 PM

ഇനിയും പഠിച്ചില്ലെങ്കിൽ കോൺഗ്രസിന് 2004 ലെ ഗതിയെന്ന് കെ.മുരളീധരൻ എം പി.

പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004-ലെ ഗതി വരുമെന്ന് കെ. മുരളീധരന്‍...

Read More >>
ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌ ഇളനീരാട്ടം ; മഴ കനത്തു

Jun 10, 2023 11:15 AM

ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌ ഇളനീരാട്ടം ; മഴ കനത്തു

ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌...

Read More >>
കൊട്ടിയൂർ ഉത്സവം കണ്ട് മടങ്ങിയ ദേവസ്വം ജീവനക്കാരൻ്റെ കാറിൽ പെരുമ്പാമ്പ്

Jun 10, 2023 10:43 AM

കൊട്ടിയൂർ ഉത്സവം കണ്ട് മടങ്ങിയ ദേവസ്വം ജീവനക്കാരൻ്റെ കാറിൽ പെരുമ്പാമ്പ്

ഓടിക്കൊണ്ടിരുന്ന കാറിൽ പെരുമ്പാമ്പിനെ കണ്ടത് ഭീതി പരത്തി....

Read More >>
Top Stories