ചൊക്ലി :ചൊക്ലി പീപ്പിൾസ് വെൽഫയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ കോൺഗ്രസ് ഔദ്യോഗിക പക്ഷത്തെ നിലം പരിശാക്കിയിരിക്കുകയാണ് നിലവിലുള്ള വിമത വിഭാഗ പാനൽ.
ഹൈക്കോടതിയുടെ ഇടപെടലിൽ നടന്ന തിരഞ്ഞെടുപ്പിന് കനത്ത പൊലീസ് സന്നാഹവുമുണ്ടായിരുന്നു. വിമത വിഭാഗം നേതാവ് ഭാസ്കരൻ മാസ്റ്റർക്ക് 167 വോട്ടുകൾ കിട്ടിയപ്പോൾ ഔദ്യോഗിക പക്ഷത്തെ നേതാവ് പി. സതിക്ക് 49 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ ഇന്ദിരാആശുപത്രി ഭരണം പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഡി സി സി പ്രസിഡണ്ടടക്കം ഫോൺ വഴി വോട്ടർമാരെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും ഉജ്വല വിജയം വിമതപക്ഷത്തിന് നേടാനായി.
വിജയത്തിന് ശേഷം നടന്ന ആദ്യ സൊസൈറ്റി യോഗത്തിൽ കെ.പി.ദയാനന്ദനെ പ്രസിഡണ്ടായും അഡ്വ. പി.കെ രവീന്ദ്രനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. പി.അബ്ദുൾ മജീദ്, യു.പി.ബഷീർ, വി.കെ.ഭാസ്ക്കരൻ മാസ്റ്റർ, കെ.ഗീത, സി.എം.പ്രസന്നകുമാരി, സീന എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
Reformation does not cost; Official Panel of Thotambi Congress in Chokli Cooperative Election