പാനൂർ: പാനൂരിൻ്റെ കിഴക്കൻ മേഖലയായ ചെറുപ്പറമ്പ്, കൊളവല്ലൂർ, കുന്നോത്ത്പറമ്പ് മേഖലയിൽ ഭീതി വിതച്ച് ഭ്രാന്തൻ നായ. നിരവധി പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. കക്കാട്ടുമ്മൽ കുന്നഞ്ചേരി ശോഭ, നാത്താങ്കണ്ടി അനന്തൻ, ഇല്ലിക്ക കുഞ്ഞാമൻ, കുരുട്ടിപ്രവൻ ശാരദ , മകൾ സുനിത, അന്യ സംസ്ഥാന തൊഴിലാളികൾ , കൊളവല്ലൂർ യു പി . അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ധ്യാൻവിജ്, നിഹാല ഫാത്വിമ, ആറാം ക്ലാസ് വിദ്യാത്ഥി ചീളിൽ ആൽവിൻ സരിത്ത് എന്നിവർക്കാണ് കടിയേറ്റത്. കൂടുതൽ പേർക്ക് കടിയേറ്റതായാണ് വിവരം. പലരും ചികിത്സ തേടി പാനൂർ, തലശേരി ആശുപത്രികളിലെത്തുന്നുണ്ട്. വളർത്തു മൃഗങ്ങൾക്കും, തെരുവുനായകൾക്കും കടിയേറ്റിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശമാകെ ഭീതിയിലായി.
Watch out for the mad dog terrorizing the eastern region of Panur;Many people, including children, were bitten
