---
title: "വയനാട്ടിലേക്ക് വിനോദയാത്ര പോയ ബസിടിച്ച് കൊട്ടിയൂരിൽ ബാലികക്ക് ഗുരുതര പരിക്ക്"
english_title: "Girl seriously injured in Kotiyur after being hit by a bus going on an excursion to Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93266/girl-seriously-injured-in-kotiyur-after-being-hit-by-a-bus-going-on-an-excursion-to-wayanad"
published_at: "2023-01-29T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6a307d1f86_download.jpg"
keywords: []
---

# വയനാട്ടിലേക്ക് വിനോദയാത്ര പോയ ബസിടിച്ച് കൊട്ടിയൂരിൽ ബാലികക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കണ്ണൂർ**:അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയ്ക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം. ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ**:അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയ്ക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം. ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച സന്ധ്യയോടെ അമ്പായത്തോട് തീപ്പൊരിക്കുന്നിലാണ് സംഭവം. ബാലികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. കേളകം പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. നീണ്ടു നോക്കി ഗവ.യു.പി.

സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഡെൻസിൽ. തളിപ്പറമ്പിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളുമായി വയനാടിൽ വിനോദയാത്രക്ക് പോയി തിരിച്ചു വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93266/girl-seriously-injured-in-kotiyur-after-being-hit-by-a-bus-going-on-an-excursion-to-wayanad)