---
title: "സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നാളെ ; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും മഹാത്മ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും സംഘാടകര്‍ "
english_title: "Free mega medical camp tomorrow, Thalassery Indira Gandhi Co-operative Hospital and Mahatma Educational Charitable Trust Organizers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41331/free-mega-medical-camp-tomorrow-thalassery-indira-gandhi-co-operative-hospital-and-mahatma-educational-charitable-trust-organizers"
published_at: "2022-05-07T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62763f5a342aa_thalassery-indira-gandhi-co-operative-hospital-and-mahatma-educational-charitable-trust.jpg"
keywords: []
---

# സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നാളെ ; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും മഹാത്മ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും സംഘാടകര്‍ 

> **Lead Summary:** **പാനൂർ:** മഹാത്മ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻറെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു .

## Article Content

**പാനൂർ:** മഹാത്മ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻറെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു .

മെയ് 8 ന് രാവിലെ 9 മുതൽ താഴെ കുന്നോത്തുപറമ്പിലെ കൊളവല്ലൂർ യു.പി. സ്കൂളിലാണ് ക്യാംപ് നടക്കുക . സ്പെഷ്യാലിറ്റി , സുപ്പർ സെപ് ഷ്യാലിറ്റി വിഭാഗത്തിലെ പ്രഗത്ഭ ഡോക്ടർമാർ രോഗികളെ പരിശോധിക്കും .

രക്ത ഗ്രൂപ്പ് നിർണയം, പ്രമേഹ പരിശോധന, ബ്ലഡ് പ്രഷർ, ഇ.സി.ജി, അസ്ഥി ബലപരിശോധന എന്നിവ സൗജന്യമായിരിക്കും. ആവശ്യമായവർക്ക് ഇന്ദിരാഗാന്ധി ആശുപത്രിയിൽ 10 ദിവസം വരെയുള്ള പരിശോധനയും സൗജന്യമായിരിക്കും.

ക്യാംപ് ഡോ: കെ.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ടി.കെ. റഷീദ് അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ഇന്ദിരാ ഗാന്ധി ആശുപത്രി പി.ആർ. ഒ, കെ.സജിത് കുമാർ , കെ.പി. കുമാരൻ , കെ.പി. ബിന്ദു, എം.എം. സുനിൽകുമാർ , ടി. സി കുഞ്ഞിരാമൻ പങ്കെടുത്തു. ⁣

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41331/free-mega-medical-camp-tomorrow-thalassery-indira-gandhi-co-operative-hospital-and-mahatma-educational-charitable-trust-organizers)