പാനൂർ :(www.panoornews.in) ഹെൽമറ്റിടാതെ ഇരുചക്രവാഹനത്തിൽ എത്തിയവരെ തടഞ്ഞ പൊലീസുകാരൻ്റെ കൃത്യനിർവഹണം തടയുകയും, അസഭ്യം പറയുകയും ചെയ്ത ബസ് തൊഴിലാളികൾ പിടിയിൽ.
കൂറ്റേരി സ്വദേശി ശ്രീബിഷ്, മൊകേരി സ്വദേശി നൗഫൽ എന്നിവരാണ് ട്രാഫിക് പോലീസുകാരനായ അഖിലേഷിനെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തത്. ഹെൽമറ്റിടാതെ അപകടകരമായ രീതിയിൽ ബൈക്കിൽ വരികയായിരുന്ന പ്രതികളെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഖിലേഷ് തടയുകയും, ഫോട്ടോ പകർത്താൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ്


പ്രതികൾ തട്ടിക്കയറിയത്. ഫൈൻ എത്ര വേണമെങ്കിലും അടക്കാമെന്നും, പകരം റോഡു നന്നാക്കണമെന്നുമൊക്കെ ഇരുവരും ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. ഇതോടെ പാനൂർ ജംഗ്ഷനിൽ ഗതാഗതം സ്തംഭിച്ചു. യാത്രക്കാരും, വ്യാപാരികളും സംഘടിച്ചതോടെ കൂടുതൽ പൊലീസുകാരെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ഇരുവർക്കുമെതിരെ ചുമത്തിയതായാണ് വിവരം.
Bus workers who arrived on a two-wheeler intoxicated condition in Panoor assaulted a policeman; Kooteri and Mokeri natives arrested
