---
title: "തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ"
english_title: "A drunken gang goes on a rampage at Thalassery bus stand; Police officer attacked, 3 people in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305932/a-drunken-gang-goes-on-a-rampage-at-thalassery-bus-stand-police-officer-attacked-3-people-in-custody"
published_at: "2025-08-01T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688caf804eb4d_Untitled-1_copy.jpg"
keywords: []
---

# തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

> **Lead Summary:** പാനൂർ : തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം , പുതിയ ബസ്റ്റാൻ്റിൽ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

## Article Content

പാനൂർ : തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം , പുതിയ ബസ്റ്റാൻ്റിൽ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

സ്ത്രീകളും, കുട്ടികളുമടക്കം നിരവധി യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു മൂന്നംഗ സംഘത്തിൻ്റെ പ്രകോപനം. പരസ്പരം അസഭ്യം പറഞ്ഞ സംഘം യാത്രക്കാർക്കെതിരെയും തിരിയുകയായിരുന്നു.

പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരൻ യോജിഷിനെ സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ കൂടുതൽ പൊലീസെത്തി മൂന്നംഗ സംഘത്തെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305932/a-drunken-gang-goes-on-a-rampage-at-thalassery-bus-stand-police-officer-attacked-3-people-in-custody)