തലശേരി:(www.panoornews.in)കന്നാസില്‍ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി യുവാവ്. കഴിഞ്ഞദിവസം തലശേരി മിഷൻ ആശുപത്രി കോംപൗണ്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആശുപത്രി ജീവനക്കാരും, ഓട്ടോ ഡ്രൈവർമാരും, മെഡിക്കൽ റപ്പുമാരും ചേര്‍ന്നാണ് യുവാവിനെ കീഴടക്കിയത്.
തന്റെ മകന്റെ മരണത്തിന് കാരണക്കാരൻ ഡോക്ടറാണെന്ന് പറഞ്ഞാണ് യുവാവെത്തിയത്. തന്റെ മകന്‍ പോയസ്ഥലത്ത് ഡോക്ടറെ പറഞ്ഞയക്കുമെന്നും ഇനിയും താന്‍ മടങ്ങിവരുമെന്നും പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


തന്റെ നവജാത ശിശു മരിക്കാന്‍ കാരണം ഡോക്ടറുടെ അനാസ്ഥയെന്ന് കാണിച്ച് യുവാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഖബറടക്കിയ മൃതദേഹം പോലീസിന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
സംഭവത്തില്‍ ഡോക്ടറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി യുവാവ് തലശേരിയിൽ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ നടത്തിയിരുന്നു. യുവാവും ഭാര്യയും ആശുപത്രിയില്‍ നിന്നു പോകാതെ ദിവസങ്ങളോളം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തലശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
Auto drivers and medical gangs threaten to kill doctor at private hospital in Thalassery; young man overpowered
