(www.panoornews.in)സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പിക്കാര്‍ കുറ്റക്കാരാണെന്ന് തലശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് കണ്ടെത്തി. മാനന്തേരി വണ്ണാത്തിമൂലയിലെ ചുണ്ടയില്‍ ഇ.പ്രമോദ് (40), പുത്തന്‍പുരയില്‍ പരപ്രത്ത് പി. ഷിജില്‍ (36), ചേറപ്പതൈയ്യില്‍ എം. സുകുമാരന്‍ (54), വലിയപറമ്പത്ത് കെ.കെ സുബീഷ് (39), പൊയീല്‍വീട്ടില്‍ പി.പ്രേമന്‍ (43), പാറമ്മല്‍ കെ. ലനിഷ് എന്ന മണി (52) എന്നിവരാണ് കുറ്റക്കാര്‍. നാലാം പ്രതി കുറ്റിക്കുന്നുമ്മല്‍ രമേശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു.
സി.പി.എം പ്രവര്‍ത്തകരും മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ കുന്നുമ്മല്‍ സുരേഷ്ബാബു, കപ്പണവീട്ടില്‍ വിജേഷ്, കാരായി പുരുഷോത്തമന്‍, ചുണ്ടയില്‍ രമേശന്‍ എന്നിവരെയാണ് പ്രതികള്‍ ചേര്‍ന്ന് അക്രമിച്ചത്. കേസില്‍ 25ന് വിധി പറയും. കേസിലെ ആറാംപ്രതി പെയില്‍വീട്ടില്‍ പി.പ്രേമന്‍ വിചാചരണ വേളയില്‍ ഹാജരാക്കാത്തതിനാല്‍ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും. 2017 ഏപ്രില്‍ 16ന് രാത്രി 11.30നാണ് കേസിനാസ്പദ സംഭവം. വണ്ണാത്തിമൂലയില്‍ വച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് നശിപ്പിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.കെ രൂപേഷ് ഹാജരായി.
Attempt to hack CPM workers to death; BJP members found guilty by court, sentencing to be on Friday
