ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ; തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.

ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ;  തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.
Jul 21, 2025 07:25 PM | By Rajina Sandeep

പാനൂർ:(www.panoornews.in)പാനൂർ ബസ് സ്റ്റാൻഡിന് സമീപം പൂക്കോം റോഡിൽ മലബാർ ടവറിൽ ആണ് പി കെ മലബാർ ഐ കെയർ പ്രവർത്തനം തുടങ്ങിയത്.

നേത്രസംബന്ധമായ എല്ലാ അസുഖങ്ങൾക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതിനായി മൂന്ന് ഡോക്ടർമാരുടെ സേവനവും, നേത്രസംബന്ധമായ സ്കാനിങ് നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഡോക്ടർ എൻ പി മുഹമ്മദിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ആലിസ് മാത്യു, ഡോ.അനശ്വര എന്നി ഡോക്ടർമാർ ആണ് നേത്ര പരിശോധന നടത്തുന്നത്, പ്രമേഹസംബന്ധമായ ഡയബറ്റിക് റെറ്റിനോപതി ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ റെറ്റിന വിഭാഗം ഡോക്ടർ ആലിസ്മാത്യുവിന്റെ നേതൃത്വത്തിൽ പരിശോധിക്കും. വിശാലമായ ഒപ്ടിക്കൽസ് സൗകര്യം, കുട്ടികളുടെ നേത്ര രോഗങ്ങൾക്കായി പ്രത്യേക വിഭാഗം ഫാർമസി, കോൺടാക്ട് ലെൻസ് ക്ലിനിക്, ആധുനിക സ്കാനിങ് രീതിയായ OCT, ഗ്ലോക്കോമ നിർണയിക്കുന്നതിന് ആവശ്യമായ എച്ച് എഫ് എ, തിമിര നിർണയത്തിന് ആവശ്യമായ എ സ്കാൻ, കണ്ണിന്റെ ഉൾഭാഗം കാണുന്നതിനുള്ള ഫണ്ടസ് ഫോട്ടോ തുടങ്ങിയ പരിശോധനകൾ പീ.കെ മലബാറിൽ ഉണ്ടായിരിക്കുന്നതാണ്.

ഒപ്റ്റിക്കൽസ് ഉദ്ഘാടനം പി.കെ അബൂബക്കർ ഹാജിയും, പി.കെ ഐ കെയർ ഉദ്ഘാടനം പി.കെ അഹമ്മദ് ഹാജി, ഫാർമസി ഉദ്ഘാടനം ഡോ. സിമി മനോജ് കുമാറും നിർവഹിച്ചു. കണ്ണട വിതരണോദ്ഘാടനം പാനൂർ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി നിർവഹിച്ചു. പി.കെ അഹമ്മദ് ഹാജി ഏറ്റുവാങ്ങി. ഡോ.മുഹമ്മദിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് കെ.എൽ.പി യൂസഫ് ആദരിച്ചു. പി.കെ പ്രിവിലേജ് കാർഡ് ഉദ്ഘാടനം ടി. കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. അമീർ കാരാച്ചീൻ്റവിട ഏറ്റുവാങ്ങി. മെഡിക്കൽ ഡയറക്ടർ ഡോ.ജസീന, റ്റിൽസ് ആൻ്റണി എന്നിവർ സംസാരിച്ചു. പി.കെ പ്രിവിലേജ് കാർഡിനെക്കുറിച്ച് ജനറൽ മാനേജർ ദീപക് മേനോൻ വിശദീകരിച്ചു. എംഡി പി.കെ സമീർ,

അലി നാനാറത്ത് , എം.കെ സുബൈർ , മുഹമ്മദ് സുഹൈൽ, എം.സി നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ആണ് പ്രവർത്തന സമയം.

The Complete Eye Care Solution; The second venture of Thalassery PKI Eye Care Eye Hospital, PK Malabar Eye Care, has started operations in Panur.

Next TV

Related Stories
വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Jul 21, 2025 08:36 PM

വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ

Jul 21, 2025 08:26 PM

വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ

വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും...

Read More >>
മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jul 21, 2025 08:03 PM

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ്...

Read More >>
സി.പി.എം പ്രവര്‍ത്തകരെ  വെട്ടിക്കൊലപ്പെടുത്താന്‍  ശ്രമം ;  ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ  വെള്ളിയാഴ്ച

Jul 21, 2025 07:56 PM

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ വെള്ളിയാഴ്ച

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ...

Read More >>
നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ  ബസ് സമരം മാറ്റിവച്ചു

Jul 21, 2025 07:16 PM

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം...

Read More >>
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

Jul 21, 2025 06:12 PM

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു...

Read More >>
Top Stories

News Roundup

//Truevisionall