കണ്ണൂർ:(www.panoornews.in)പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്‍റേതെന്നാണ് സംശയം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ കോസ്റ്റൽ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
Unidentified body washed ashore at Payyambalam beach in Kannur
