'മുടി വെട്ടിയിട്ട് സ്കൂളിൽ കേറിയാൽ മതിയെന്ന് പ്രിൻസിപ്പൽ ; പിന്നാലെ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

'മുടി വെട്ടിയിട്ട് സ്കൂളിൽ കേറിയാൽ  മതിയെന്ന്  പ്രിൻസിപ്പൽ ; പിന്നാലെ പ്രിൻസിപ്പലിനെ  വിദ്യാർത്ഥികൾ കുത്തിക്കൊന്നു
Jul 10, 2025 08:14 PM | By Rajina Sandeep

(www.panoornews.in)സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. മുടി വെട്ടാൻ വിദ്യാർത്ഥികളോടാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിൻസിപ്പലിനെ ആക്രമിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്.


വിദ്യാർത്ഥികളോട് ശരിയായ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.


ആക്രമണത്തെത്തുടർന്ന് സ്കൂൾ ജീവനക്കാർ പ്രിൻസിപ്പലിനെ ഹിസാറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. പ്രിൻസിപ്പലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം വിശകലനത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു.


അതേസമയം, യുവാവ് മുന്‍ ലിവ് ഇന്‍ പാട്നറേയും സുഹൃത്തിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. ദില്ലിയിലാണ് ദാരുണമായ സംഭവം. 23 വയസുകാരനായ നിഖില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോനാല്‍ ആര്യ എന്ന യുവതിയേയും ആര്യയുടെ സുഹൃത്തായ ദുര്‍ഗേഷ് കുമാറിന്‍റെ മകളേയുമാണ് നിഖില്‍ ക്രൂരമായി കൊലപ്പെടുത്തിയത്.


ലിവ് ഇന്‍ പാട്നര്‍ ആയിരുന്ന സോനാല്‍ ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഫുഡ് ഡെലിവറി ഏജന്‍റായി ജോലി ചെയ്യുന്നയാളാണ് നിഖില്‍. സോനാലിന്‍റെ സുഹൃത്തായ രശ്മി ദേവിയുടെ ഭര്‍ത്താവാണ് ദുര്‍ഗേഷ്. ആര്യ ഇവരുടെ കൂടെയാണ് കുറച്ച് നാളുകളായി താമസിക്കുന്നത്.


സോനാലിനെ ഗര്‍ഭഛിദ്രത്തിന് ദുര്‍ഗേഷാണ് സാഹായിച്ചത് എന്നാണ് നിഖില്‍ ധരിച്ചു വച്ചിരുന്നത്. ഈ പകയാണ് ആറുമാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ ജീവനെടുത്തത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് നിഖില്‍ രണ്ടുപേരേയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.


2023 ലാണ് സോനാലും നിഖിലും പരിചയപ്പെടുന്നത്. തുടര്‍ന്ന് സോനാല്‍ ഗര്‍ഭിണിയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കുഞ്ഞിനെ ഇവര്‍ വില്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നിലവില്‍ സോനാലിന്‍റെ കുടുംബക്കാര്‍ പറയുന്നത് നിഖില്‍ ശാരീരികമായി ആര്യയെ ഉപദ്രവിക്കുമായിരുന്നെന്നും അതിനാല്‍ സോനാല്‍ നിഖിലുമായി അകന്നു താമസിച്ചു എന്നുമാണ്. നിഖിലിനെതിരെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 24 ന് ആര്യ പരാതി നല്‍കിയിട്ടുമുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Principal says 'Just cut your hair and go to school'; Students then stab Principal to death

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 11, 2025 08:31 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ...

Read More >>
പാനൂരിൽ  പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

Jul 11, 2025 07:03 PM

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ...

Read More >>
പണിമുടക്ക് ദിവസം ജോലിക്കെത്തിയ  അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

Jul 11, 2025 03:44 PM

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി...

Read More >>
ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

Jul 11, 2025 03:29 PM

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി...

Read More >>
നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

Jul 11, 2025 02:52 PM

നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന്...

Read More >>
കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

Jul 11, 2025 02:32 PM

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16...

Read More >>
Top Stories










News Roundup






//Truevisionall