പാനൂർ : (www.panoornews.in)തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി. കേരളത്തിൽ കെ.എസ്.ആർ.ടി സി സർവീസു കളടക്കം സ്തംഭിച്ചു.
ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കു മാറിൻറെ സ്വന്തം മണ്ഡലമായ കൊട്ടാര ക്കര ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടന്നില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ പലയിടങ്ങളിലും തർക്കമുണ്ടായി. സമരാനുകൂലികൾ ബസുകൾ തടഞ്ഞു.


കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പൊതുപണി മുടക്ക് കാര്യമായ ചലനമുണ്ടാക്കി യില്ല. ദില്ലി, മുംബൈ, ബംഗളുരു അടക്കം വൻ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബിഹാറിൽ പണിമുടക്ക് അനുകൂലികൾ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ജഹാനാബാദിൽ വഴി തടഞ്ഞു. എന്നാൽ ഇതെല്ലാം അൽപ്പസമയത്തേക്ക് മാത്രമായിരുന്നു. പശ്ചിമ ബംഗാളിലും സർക്കാർ സർവീ സുകളെപണിമുടക്ക് ബാധിച്ചു. ഹൗറയിൽ സമരം ചെയ് തവർക്കെതിരെ ലാത്തിച്ചാർജുണ്ടായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഗോവയിലും പൊതുപണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. മൂന്നു സംസ്ഥാനങ്ങളിലെയും സർക്കാർ ബസുകളടക്കം എല്ലാ വാഹനങ്ങളും നിരത്തിലിറങ്ങി സ്‌കൂളുകൾ തുറന്ന് പ്രവർത്തിച്ചു. ഗതാഗത കുരുക്കും തിരക്കുമോക്കെയായി മുംബൈ നഗരം പതിവുപോലെ സജീവമായിരുന്നു.
National strike turns into bandh in Kerala; public life comes to a standstill
