കൂത്തുപറമ്പ്:(www.panoornews.in)കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത NDPS കേസിൽ പ്രതിയായ കൊയിലാണ്ടി സ്വദേശിയായ 35 കാരന് 10 വർഷം കഠിനതടവ്. പി.സഫറുദ്ദീൻ. വടകര NDPS സ്പെഷ്യൽ കോടതിയാണ് കൊയിലാണ്ടി സ്വദേശിയായ പൂവ്വൻ ചാലിൽ പി.സഫറുദ്ദീനെ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. വടകര അഡീ. ജില്ലാ സെഷൻസ് ജഡ്ജ് വി.ജി ബിജുവാണ് കേസിൽ വിധി പറഞ്ഞത്.
പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു..


2018 ഡിസംബർ മാസം 23 ആം തീയതി കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പി പ്രമോദിൻ്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം 432 Spasmo-Proxyvon Plus ഗുളികകളും, 36 Nitrazepam ഗുളികകളുമായി ബാംഗ്ലൂർ ബസ്സിൽ വച്ച് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്..
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുധീർ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, അജേഷ്. പി,സുമേഷ്. എം
എന്നിവരും ഉണ്ടായിരുന്നു.
പിന്നീട് കേസ്സിന്റെ അന്വേഷണം അസ്സി. എക്സൈസ് കമ്മീഷണർ ടി.രാഗേഷ് ഏറ്റെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.കെ ജോർജ്. ഹാജരായി.
Drug case seized by Koothparamba Excise; Accused sentenced to 10 years rigorous imprisonment and fined Rs. 1 lakh
