---
title: "പണിമുടക്കിന്റെ മറവിൽ അധ്യാപകർക്കെതിരെ അതിക്രമം ; മുസ്ലിം ലീഗും, എൻടിയുവും പ്രതിഷേധിച്ചു"
english_title: "Violence against teachers under the guise of strike; Muslim League and NTU protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301590/violence-against-teachers-under-the-guise-of-strike-muslim-league-and-ntu-protest"
published_at: "2025-07-09T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e929bee889_gtgtgg.jpg"
keywords: []
---

# പണിമുടക്കിന്റെ മറവിൽ അധ്യാപകർക്കെതിരെ അതിക്രമം ; മുസ്ലിം ലീഗും, എൻടിയുവും പ്രതിഷേധിച്ചു

> **Lead Summary:** പാനൂർ :കൂത്തുപറമ്പ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പണിമുടക്കിൻ്റെ പേരിൽ സി പി എം നടത്തിയ അതിക്രമങ്ങളിൽ കൂത്തുപറമ്പ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും, എൻ.ടി.യു പാനൂർ ഉപജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

## Article Content

പാനൂർ :കൂത്തുപറമ്പ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പണിമുടക്കിൻ്റെ പേരിൽ സി പി എം നടത്തിയ അതിക്രമങ്ങളിൽ കൂത്തുപറമ്പ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും, എൻ.ടി.യു പാനൂർ ഉപജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

കണ്ണങ്കോട് ടി പി ജി എം യു പി സ്കൂളിൽ എത്തി വനിതാ അധ്യാപകർക്ക് നേരെ അടക്കം വധ ഭീഷണി മുഴക്കിയ സി പി എം പ്രവർത്തകർക്ക് നേരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് ഇരു സംഘടനകളും ആവശ്യപ്പെട്ടു.

പാനൂർ ടൗണിൽ സ്ത്രീകളും കുട്ടികളുമായി ആശുപത്രിയിൽ പോവുന്ന വാഹനങ്ങൾ അടക്കം സി പി എം നേതാക്കളുടെ നേതൃത്വത്തിൽ തടയുന്ന സ്ഥിതി ഉണ്ടായി.

അക്രമം കൊണ്ടും, ഭീഷണി കൊണ്ടും പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ഇത്തരം നടപടികളെ ജനാധിപത്യ മാർഗത്തിൽ പ്രതിരോധിക്കുമെന്ന് കൂത്തുപറമ്പ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി പി എ സലാം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.വിദ്യാലയത്തിൽ ഉണ്ടായ അതിക്രമത്തിൽ പൊലീസ് കേസെടുക്കണമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ദേശീയ അധ്യാപക പരിഷത്ത് ഉപജില്ലാ കമ്മിറ്റി ഭാരവാഹികളായ സബ് ജില്ലാ പ്രസിഡണ്ട് വി.എസ് അർജുൻ, ശ്രീജിൻ ശ്രീധർ, കെ.സുവീൺ, കെ.പി ജിഗീഷ് എന്നിവർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301590/violence-against-teachers-under-the-guise-of-strike-muslim-league-and-ntu-protest)