തലശേരി: (www.panoornews.in)അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോപാലപ്പെട്ട മത്സ്യഗ്രാമത്തിൽ വെച്ച് മത്സ്യ തൊഴിലാളികളെ അപമാനിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് പ്രസി: സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനസ്ചാലിൽ ഉൽഘാടനം ചെയ്തു. പി.പി മമ്മുട്ടി. സിറാജു സി , വി ഷുഹൈബ് , വി കെ വി നൗഷാദ് . കെ നിഷാമു. എന്നിവർ സംസാരിച്ചു. റിനേഷ്,


അനിൽ ജോസ്. ലിജോ ജോൺ. ലളിത, ഉഷ എന്നിവർ നേതൃത്വം നൽകി
സാദിഖ് വലിയ കത്ത് നന്ദിയും പറഞ്ഞു
An effigy of Fisheries Minister Saji Cherian was burned in Thalassery.
