---
title: "ഗവർണർ ഇന്ന് കണ്ണൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്"
english_title: "Governor in Kannur today; Police to provide heavy security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300612/governor-in-kannur-today-police-to-provide-heavy-security"
published_at: "2025-07-05T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868a47ff3488_686806762234f_Screenshot_20250704_222047_Google.jpg"
keywords: []
---

# ഗവർണർ ഇന്ന് കണ്ണൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്

> **Lead Summary:** കണ്ണൂർ:ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കണ്ണൂരിലെത്തും വൈകിട്ട് അഞ്ചിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവന്റെ പൂർണകായ ശില്പം ഗവർണർ അനാവരണം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ റോഡ്‌ മാർഗം കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേരും.

## Article Content

കണ്ണൂർ:ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കണ്ണൂരിലെത്തും വൈകിട്ട് അഞ്ചിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവന്റെ പൂർണകായ ശില്പം ഗവർണർ അനാവരണം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ റോഡ്‌ മാർഗം കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേരും.

വിശ്രമിച്ചശേഷം വൈകിട്ട് 4.30-ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകും. പരമശിവൻ്റെ വെങ്കലപ്രതിമ അനാവരണം ചെയ്തശേഷം ഗസ്റ്റ്ഹൗസിൽ തിരിച്ചെത്തുന്ന ഗവർണർ രാത്രി തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ വിമാനമാർഗം തിരുവനന്തപു രത്തേക്ക് തിരിക്കും.

വിദ്യാർഥി സംഘടനകൾ ഗവർണർക്കെതിരേ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് വലിയ സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായായി കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേർന്നു. റോഡിലും ഗസ്റ്റ് ഗസ്റ്റ് ഹൗസിലും, രാജരാജേശ്വര ക്ഷേത്രത്തിലും പ്രത്യേക സുരക്ഷ ഒരുക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300612/governor-in-kannur-today-police-to-provide-heavy-security)