Jul 3, 2025 02:55 PM

വടകര :(www.panoornews.in)വടകര വില്യാപ്പളളിയിൽ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ചമ്പാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചമ്പാട് അരയാക്കൂലിലെ സജീഷ് കുമാറാണ് (45) അറസ്റ്റിലായത്. ആശുപത്രിയിലേക്ക് പോകാൻ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതി പൊലീസുകാരെയും മർദിച്ചു. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.


ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാർക്കോ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ചമ്പാട് സ്വദേശിയായ സജീഷ് കുമാർ ഓട്ടോയുമായി മറ്റൊരു വഴിയി ലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ച പ്പോൾ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാ ണെന്നും, പെട്ടെന്ന് എത്താ നാകുമെന്നും അറിയിച്ചു. എന്നാൽ ഏറെ ദൂരം വഴിമാറി പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്‌തു. നാട്ടുകാർ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേ യും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.


ഓട്ടോയുടെ നമ്പർ അടക്കം ഉൾപ്പെടുത്തി യുവതി നൽകിയ പരാതിക്ക് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടാൻ ശ്രമിച്ച എസ്‌ഐയുടെ തലക്ക് പരുക്കേറ്റു. എഎസ്ഐയെ കടിച്ചു. ഒടുവിൽ ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. അതേസമയം യുവാവ് മാനസീക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്

Auto driver from Chambad arrested for trying to kidnap a woman and a child in Vadakara; accused also attacked policemen

Next TV

Top Stories










News Roundup






Entertainment News





//Truevisionall