Jul 1, 2025 01:01 PM

 ചെറുവാഞ്ചേരി:(www.panoornews.in)കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.


കളിപ്പാട്ടത്തിനരികെ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഏറെ നേരം പണി പെട്ടാണ് പാമ്പിനെ പിടികൂടിയത്. വലിയൊരു അപകടത്തിൽ‌ നന്ന് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് ശ്രീജിത്തും കുടുംബവും.

King cobra found under child's toy in Cheruvancherry; Sreejith and his family barely escaped

Next TV

Top Stories










News Roundup






//Truevisionall