---
title: "പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിന് ഫണ്ട് ശേഖരണം ; ഓഡിറ്റ് നടത്താത്തതിൽ ദുരൂഹതയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്"
english_title: "Fundraising for Panur Taluk Hospital land acquisition; BDJS State Secretary E. Manish says there is a mystery behind not conducting an audit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298336/fundraising-for-panur-taluk-hospital-land-acquisition-bdjs-state-secretary-e-manish-says-there-is-a-mystery-behind-not-conducting-an-audit"
published_at: "2025-06-25T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b841ddfdde_Untitled-3_copy.jpg"
keywords: []
---

# പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിന് ഫണ്ട് ശേഖരണം ; ഓഡിറ്റ് നടത്താത്തതിൽ ദുരൂഹതയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്

> **Lead Summary:** പാനൂർ: പാനൂർ താലൂക്ക് ആശുപ്രതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റി നടത്തിയ പൊതുപണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ച് സർക്കാരിനു കൈമാറണമെന്ന് ബിഡിജെഎ സ് സംസ്‌ഥാന സെക്രട്ടറി ഇ.മനീഷ് ആവശ്യപ്പെട്ടു. 2015ൽ നടന്ന പിരിവിനുപയോഗിച്ച റസീത് ബുക്ക് ഓഡിറ്റ് ചെയ്യാത്തതിൽ ദുരുഹതയുള്ളതായി മനീഷ് ആരോപിച്ചു.

## Article Content

പാനൂർ: പാനൂർ താലൂക്ക് ആശുപ്രതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റി നടത്തിയ പൊതുപണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ച് സർക്കാരിനു കൈമാറണമെന്ന് ബിഡിജെഎ സ് സംസ്‌ഥാന സെക്രട്ടറി ഇ.മനീഷ് ആവശ്യപ്പെട്ടു. 2015ൽ നടന്ന പിരിവിനുപയോഗിച്ച റസീത് ബുക്ക് ഓഡിറ്റ് ചെയ്യാത്തതിൽ ദുരുഹതയുള്ളതായി മനീഷ് ആരോപിച്ചു.

2019ൽ വിജിലൻസിനു നൽകിയ പരാതിയെ തുടർന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർക്കു ജനകീയ കമ്മിറ്റി ഭാരവാഹി നൽകിയ മൊഴിയിൽ രസീത് ഓഡിറ്റ്

ചെയ്ത‌ില്ലെന്ന് പറയുന്നു. വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചിട്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഓഡിറ്റ് ചെയ്യാനുള്ള നടപടിയിലേക്കു കടന്നില്ല. അവിടെയാണ് ദുരൂഹത.

ജനകീയ കമ്മിറ്റി അംഗമായ സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിൽ ആശുപ്രതിക്കുവേണ്ടി പിരിച്ചെടുച്ചെടു ത്ത തുക ബാങ്കിൽ നിക്ഷേപിച്ച തായി പറയുന്ന കാര്യത്തിലും അവ്യക്തതയുണ്ട്. എല്ലാ പാർട്ടികളിലും പെട്ടവർ ഉൾപ്പെട്ട ജനകീയ കമ്മിറ്റി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ടിലെ അവ്യക്തതയെ കുറിച്ച് മൗനം പാലിക്കുന്നതിൽ പ്രതിഷേധമുണ്ടെന്ന് മനീഷ് പറഞ്ഞു.

ആശുപ്രതിക്കുവേണ്ടി പിരിച്ചെടുത്ത തുകയുടെ കണക്കു പറഞ്ഞും രസീത് ഓഡിറ്റു ചെയ്തും ദുരൂഹത നീക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതിയിൽ ഒരു കേസും നിലവിലുള്ളതായി മനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298336/fundraising-for-panur-taluk-hospital-land-acquisition-bdjs-state-secretary-e-manish-says-there-is-a-mystery-behind-not-conducting-an-audit)