---
title: "പന്ന്യന്നൂരിൽ ഗ്രാമീണ  കൂട്ടായ്മയിൽ സ്‌റ്റേഡിയം ഒരുങ്ങുന്നു. ;  പായസ ചലഞ്ച് നടത്തി ജനകീയ കമ്മിറ്റി"
english_title: "A stadium is being prepared in Pannyannur by a rural community. ; Janakiya Committee conducts Payasa Challenge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298348/a-stadium-is-being-prepared-in-pannyannur-by-a-rural-community-janakiya-committee-conducts-payasa-challenge"
published_at: "2025-06-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b91d04a649_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂരിൽ ഗ്രാമീണ  കൂട്ടായ്മയിൽ സ്‌റ്റേഡിയം ഒരുങ്ങുന്നു. ;  പായസ ചലഞ്ച് നടത്തി ജനകീയ കമ്മിറ്റി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ടൗണിൽ തന്നെയുള്ള 40 സെൻ്റ് സ്ഥലമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലത്തിനായുള്ള ഫണ്ട് വിവിധ പ്രവർത്തനങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജനകീയ കമ്മിറ്റി.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ടൗണിൽ തന്നെയുള്ള 40 സെൻ്റ് സ്ഥലമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലത്തിനായുള്ള ഫണ്ട് വിവിധ പ്രവർത്തനങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജനകീയ കമ്മിറ്റി.

പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് മുന്നിലായുള്ള 40 സെൻ്റ് സ്ഥലമാണ് സ്റ്റേഡിയനിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടത്.

ഈ തുക കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ് നാട്ടുകാർ. പി.പി സുരേന്ദ്രൻ ചെയർമാനായും, എൻ.പി രാജൻ കൺവീനറുമായുള്ള കമ്മിറ്റിയാണ് ധനശേഖരണത്തിനായി പ്രവർത്തിക്കുന്നത്. ജൂലൈ അവസാനത്തോടെ സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ഇതിനായി നടത്തിയ പായസ ചലഞ്ച് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു. 850 ഓളം ലിറ്റർ പ്രഥമനാണ് വിറ്റഴിച്ചത്. സ്റ്റേഡിയത്തിനായി ഒരു സെൻ്റ്, കാൽ സെൻ്റ് എന്നിങ്ങനെ സംഭാവന ചെയ്യാമെന്നും അവരുടെ പേരുവിവരങ്ങൾ ശിലാഫലകങ്ങളിൽ രേഖപ്പെടുത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.നേരത്തെ വീടുകയറിയുള്ള ഫണ്ട് ശേഖരണം, സമ്മാന പദ്ധതി എന്നിവയും ധനശേഖരണത്തിനായി നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298348/a-stadium-is-being-prepared-in-pannyannur-by-a-rural-community-janakiya-committee-conducts-payasa-challenge)