---
title: "നാളെ കോടതി വിധി വരാനിരിക്കെ  കഞ്ചാവ് കേസിലെ  പ്രതി തളിപ്പറമ്പ് സര്‍സയ്യിദ്  കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "Amidst the court verdict to be delivered tomorrow, the accused in the cannabis case was found hanging in the Sir Syed College hostel in Taliparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297023/amidst-the-court-verdict-to-be-delivered-tomorrow-the-accused-in-the-cannabis-case-was-found-hanging-in-the-sir-syed-college-hostel-in-taliparamba"
published_at: "2025-06-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852cfb6e5f32_Untitled-1_copy.jpg"
keywords: []
---

# നാളെ കോടതി വിധി വരാനിരിക്കെ  കഞ്ചാവ് കേസിലെ  പ്രതി തളിപ്പറമ്പ് സര്‍സയ്യിദ്  കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍ ആണ് മരിച്ചത്.

## Article Content

കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഇയാളെ ഫാനില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഒരാഴ്ച്ച മുമ്പാണ് ഇയാള്‍ ഹോസ്റ്റല്‍ മെസ്സില്‍ കുക്കായി ജോലിക്ക് ചേര്‍ന്നത്. കര്‍ണാടകയിലെ മംഗളൂരുവില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായിരുന്നു ഷിഹാബുദ്ദീനെന്ന് പോലീസ് പറഞ്ഞു.

പച്ചക്കറി വില്‍പ്പനക്കിടയില്‍ കഞ്ചാവ് കടത്തിയതിന് പോലീസ് പിടികൂടി ഏറെക്കാലം ജയിലിലായിരുന്നു ഇയാള്‍. ഈ കേസില്‍ നാളെ വിധി വരാനിരിക്കെയാണ് ഷിഹാബുദ്ദീന്‍ തൂങ്ങിമരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297023/amidst-the-court-verdict-to-be-delivered-tomorrow-the-accused-in-the-cannabis-case-was-found-hanging-in-the-sir-syed-college-hostel-in-taliparamba)