---
title: "വെള്ളക്കെട്ടൊഴിയാതെ മനേക്കര ; ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളും യാത്ര ഒഴിവാക്കി"
english_title: "Manekara without waterlogging; Two-wheelers, auto-rickshaws avoid travelling"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296456/manekara-without-waterlogging-two-wheelers-auto-rickshaws-avoid-travelling"
published_at: "2025-06-16T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684f9fb24e292_Untitled-2_copy.jpg"
keywords: []
---

# വെള്ളക്കെട്ടൊഴിയാതെ മനേക്കര ; ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളും യാത്ര ഒഴിവാക്കി

> **Lead Summary:** മനേക്കര: മനേക്കര കുണ്ടുകുളങ്ങര മുതൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളത്തിന് പോകാൻ വഴികളില്ലാതായതോടെ റോഡ് കൈയ്യേറിയിരിക്കുകയാണ് 'വെള്ളം'. ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് യാത്രാ തടസ്സമില്ലെങ്കിലും അപൂർവം ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷകളും മാത്രമാണ്

## Article Content

മനേക്കര: മനേക്കര കുണ്ടുകുളങ്ങര മുതൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളത്തിന് പോകാൻ വഴികളില്ലാതായതോടെ റോഡ് കൈയ്യേറിയിരിക്കുകയാണ് 'വെള്ളം'. ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് യാത്രാ തടസ്സമില്ലെങ്കിലും അപൂർവം ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷകളും മാത്രമാണ്

ഇതുവഴി കടന്നു പോകുന്നത്. ഞായറാഴ്ച വൈകീട്ട് ഓട്ടോറിക്ഷ വഴിയിൽ കുടുങ്ങുകയും ചെയ്തു. നേരത്തേയെത്തിയതിനാൽ പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിലെ ചിത്രപ്പൊയിൽ തോട് നവീകരണ പ്രവൃത്തി പാതിവഴിയിലായി. ഇതോടെ പ്രദേശവാസികൾക്ക് ദുരിതമേറി. കാടുപിടിച്ചും, കല്ലുകളടർന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും അപകടാവ സ്ഥയിലായ തോടിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ച് ഒരാഴ്ച തികയും മുൻപാണ് മഴയെത്തിയത്. തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാ നുള്ള നടപടി പാതിവഴിയിലായതോടെ വഴി നടക്കാൻപോലും സാധിക്കാതെ നിരവധി വീട്ടുകാർ ഉഴലുകയാണ്. മഴ തകർത്തുപെയ്തതോടെ മനേക്കരയിലെ പ്രധാന റോഡിലടക്കം വെള്ള ക്കെട്ടുണ്ടാകുകയാണ്.

കുണ്ടുകുളങ്ങര, പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ-റേഷൻഷാപ്പ് എന്നിവിടങ്ങളിലൊക്കെ മെയിൻ റോഡിൽ തന്നെ വെള്ള ക്കെട്ടാണ്. 11, 12, 13, 14, 15 വാർ ഡുകളിലൂടെ മൂന്ന് കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന ചിത്രപ്പൊയിൽ തോടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ പല വീടുകളും ഒറ്റപ്പെട്ടു. ഗതാഗതവും മുടങ്ങി, തോടിൻ്റെ ഒരുഭാഗത്തെ നടപ്പാത കാടുകയറിയും, കോൺക്രീറ്റും ചെങ്കല്ലും, പൊട്ടി യും മറ്റും നടന്നുപോകാൻ സാധിക്കാത്ത രീതിയിലാണ്.

കിഴക്കെ മനേക്കര മെയിൻ റോഡ് മുതൽ പുഞ്ചക്കര വരെ നീളുന്ന നടപ്പാത കുറ്റിക്കാടുകളാൽ മൂടിയിരിക്കു കയാണ്. പലയിടത്തും പൊട്ടിപ്പൊ ളിഞ്ഞതിനാൽ പതിനഞ്ചോളം വീട്ടുകാർ മറുവഴി തേടുകയാണ്. ഒട്ടേറെപ്പേർ നടക്കുന്ന ഈ വഴി സഞ്ചാര യോഗ്യമാക്കണമെന്നായിരുന്നു നാട്ടുകാരുടെ നിരന്തര ആവശ്യം.

മെയിൻ റോഡ് മുതൽ അരയാക്കൂൽ ബംഗ്ലാവ് വരെ നീളുന്ന ചിത്രപ്പൊയിൽ തോടിന്റെ ഭാഗത്ത് ഒരു പ്രവൃത്തിയും നടന്നിട്ടില്ല. പുഞ്ചക്കര വരെ നീളുന്ന തോടിലെ കാട് ഭാഗികമായി നീക്കിയിട്ടുണ്ട്. കിഴക്കേ മനേക്കര മുതൽ പുഞ്ചക്കര വരെ തോടിന് മൂന്നുമീറ്റർ വീതിയുണ്ടെങ്കിലും, ബംഗ്ലാവരെയുള്ള ഭാഗത്ത് കഷ്ടിച്ച് ഒരു മീറ്റർ വീതിയേയുള്ളൂ. വെള്ളത്തിന്റെ ഒഴുക്കിന് ഇതും തടസ്സമാണ്.

പഞ്ചായത്തിലെ തോടുകളുടെ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾ ക്കുമായി കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിച്ചെങ്കി ലും മഴ കാരണം മുടങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296456/manekara-without-waterlogging-two-wheelers-auto-rickshaws-avoid-travelling)