---
title: "കൊട്ടിയൂരേക്കുള്ള ഭക്തർ ശ്രദ്ധിക്കുക, പുഴയിൽ കുത്തൊഴുക്ക് ;  ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി"
english_title: "Devotees of Kottiyur should be careful, there is a flash flood in the river; two people who had come for darshan went missing in the Bavali river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296516/devotees-of-kottiyur-should-be-careful-there-is-a-flash-flood-in-the-river-two-people-who-had-come-for-darshan-went-missing-in-the-bavali-river"
published_at: "2025-06-16T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fd1f9c662f_Untitled-3_copy.jpg"
keywords: []
---

# കൊട്ടിയൂരേക്കുള്ള ഭക്തർ ശ്രദ്ധിക്കുക, പുഴയിൽ കുത്തൊഴുക്ക് ;  ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് , കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കാണാതായത്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് , കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കാണാതായത്.

ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു

. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മലയോര പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296516/devotees-of-kottiyur-should-be-careful-there-is-a-flash-flood-in-the-river-two-people-who-had-come-for-darshan-went-missing-in-the-bavali-river)