---
title: "പാനൂരിലെയും, തലശേരിയിലെയും  കൊലപാതകങ്ങൾ പശ്ചാത്തലമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ എഴുതിയ  "ആ താലിമാല തേടി ആരും വന്നില്ല" പുസ്തക പ്രകാശനം നാളെ തലശ്ശേരിയിൽ"
english_title: "written by senior journalist Nawaz Mathar, based on the murders in Panur and Thalassery, will be launched in Thalassery tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296479/written-by-senior-journalist-nawaz-mathar-based-on-the-murders-in-panur-and-thalassery-will-be-launched-in-thalassery-tomorrow"
published_at: "2025-06-16T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684faa6c8e4a0_Untitled-2_copy.jpg"
keywords: []
---

# പാനൂരിലെയും, തലശേരിയിലെയും  കൊലപാതകങ്ങൾ പശ്ചാത്തലമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ എഴുതിയ  "ആ താലിമാല തേടി ആരും വന്നില്ല" പുസ്തക പ്രകാശനം നാളെ തലശ്ശേരിയിൽ

> **Lead Summary:**  പാനൂർ : മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ എഴുതിയ 'ആ താലിമാല തേടി ആരും വന്നില്ല'പുസ്തകത്തിൻ്റെ പ്രകാശനം 17ന് രാവിലെ 10.30ന് തലശേരി പേൾവ്യൂ ഹോട്ടലിൽ നടക്കും.

## Article Content

 പാനൂർ : മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ എഴുതിയ 'ആ താലിമാല തേടി ആരും വന്നില്ല'പുസ്തകത്തിൻ്റെ പ്രകാശനം 17ന് രാവിലെ 10.30ന് തലശേരി പേൾവ്യൂ ഹോട്ടലിൽ നടക്കും.

കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രകാശനം ചെയ്യും. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുസ്തകം ഏറ്റുവാങ്ങുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.കെ. വിശ്വൻ, ജനറൽ കൺവീനർ പ്രിൻസ് അബ്രഹാം, കൺവീനർ അനീഷ് പാതിരിയാട്, കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ.അശോക് കുമാർ എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

> നാടിന്റെ ഒരു കാലത്തെ മറക്കാൻ ശ്രമിക്കുന്ന ചരിത്രവും സാധാരണ മനുഷ്യരുടെ വിലാപങ്ങളുമാണ് പുസ്തകത്തിലുള്ളതെന്ന് റിട്ട. എസ്.പിയും, സംഘാടക സമിതി  ജനറൽ കൺവീനറുമായ പ്രിൻസ് എബ്രഹാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുദ്ധഭൂമിയിലെ റിപ്പോർട്ടിംഗിന് സമാനമായ ഭീതിദമായ അനുഭവങ്ങൾ സത്യത്തിന്റെ നേർ രേഖയിലൂടെ അവതരിപ്പിക്കുന്ന നവാസിന്റെ രചന ഒരു ചരിത്ര പുസ്തമാവുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. വിശ്വനും വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കൺവീനർ അനീഷ് പാതിരിയാട്, കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ, രചയിതാവ് നവാസ് മേത്തർ എന്നിവരും വാർത്താ സമ്മേളനത്തിൽസംബന്ധിച്ചു -  ആ താലിമാല തേടി ആരും വന്നില്ല എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും താമസിയാതെ പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെക്കാൻ ഇംപ്രിൻ്റ്  പബ്ലിക്കേഷൻസാണ് പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പായ "അൺ ക്ലൈമ്സ് മൻഗൽ സൂത്ര "യുടെ പ്രസാധകർ - ഇതിന്റ കവർ പ്രകാശനം  ദീപിക മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്  പേൾവ്യൂവിലെ പ്രസാധന ചടങ്ങിൽ നിർവ്വഹിക്കും.

 തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുനാറാണി ടീച്ചർ അധ്യക്ഷത വഹിക്കും. 

ബി.ജെ.പി.മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, പോണ്ടിച്ചേരി മുൻ ആഭ്യന്തര- ടൂറിസം വകുപ്പ് മന്ത്രി ഇ.വത്സരാജ്, പി.ജയരാജൻ, നിയമ പരിഷ്കരണ കമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ

ടി.ഇന്ദിര, ദീപിക ഡയറക്ടറും ഇന്തോനേഷ്യ മലയാളി സമാജം പ്രസിഡൻ്റുമായ

ബെന്നി മാത്യു വാഴപ്പിള്ളി, സി ഒ എ സംസ്ഥാന എക്സികുട്ടീവ് കമ്മറ്റി അംഗം കെ.വി രാജൻ, കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് അച്ചാണ്ടി എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ പുസ്തക വിശദീകരണം നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസ് അബ്രഹാം സ്വാഗതവും കൺവീനർ അനീഷ് പാതിരിയാട് നന്ദിയും പറയും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296479/written-by-senior-journalist-nawaz-mathar-based-on-the-murders-in-panur-and-thalassery-will-be-launched-in-thalassery-tomorrow)