---
title: "വാട്സപ്പും, യുട്യൂബും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് കെ.മുരളീധരൻ"
english_title: "K. Muraleedharan says elections cannot be won with WhatsApp and YouTube"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295944/k-muraleedharan-says-elections-cannot-be-won-with-whatsapp-and-youtube"
published_at: "2025-06-13T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bb2a51ec86_Untitled-1_copy.jpg"
keywords: []
---

# വാട്സപ്പും, യുട്യൂബും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് കെ.മുരളീധരൻ

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ എംപിമാർ മത്സരിക്കേണ്ടതി ല്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എംപിമാർ നിയമസഭാ തിര ഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി തീരുമാനം. കെ. സുധാകര നാണെങ്കിലും കെ സി വേണുഗോപാലാണെങ്കിലും അതെയെന്നും കെ മുരളീധരൻ പറഞ്ഞു. ആര് മുഖ്യമന്ത്രി ആകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ എംപിമാർ മത്സരിക്കേണ്ടതി ല്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എംപിമാർ നിയമസഭാ തിര ഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി തീരുമാനം. കെ. സുധാകര നാണെങ്കിലും കെ സി വേണുഗോപാലാണെങ്കിലും അതെയെന്നും കെ മുരളീധരൻ പറഞ്ഞു. ആര് മുഖ്യമന്ത്രി ആകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

'വാട്സ് ആപ്പും യൂട്യൂബും കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ല. താഴെത്തട്ടിലേക്ക് ഇറങ്ങണം. ജനപ്രതിനിധിയായി കഴിഞ്ഞാൽ ജനങ്ങൾക്കൊപ്പമുണ്ടാകണം. സെൽഫിയെടുത്തത് കൊണ്ടൊന്നും കാര്യമില്ല. അരമണിക്കൂറെങ്കിലും സെൽഫിക്ക് വേണ്ടി മാറ്റി വെക്കേണ്ട സാഹചര്യമല്ലേ ഇപ്പോഴെന്നും' കെ മുരളീധരൻ ചോദിച്ചു. താൻ നിയമസഭയിൽ മത്സരിക്കുന്നതൊന്നും തീരുമാനിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പുകൾ ഇല്ലെന്നും ജനത്തിന് ഗ്രൂപ്പ് താൽപര്യമില്ലെന്നും, തൃശൂരിൽ തനിക്ക് ചതി പറ്റിയെന്നും, ആരാണ് ചതിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും, പറഞ്ഞ് വഷളാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരാജയം പഠിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്നും പാർട്ടിയിൽ കിട്ടാവുന്ന പദവി യെല്ലാം കിട്ടിയാലും ചിലർക്ക് തൃപ്‌തിയില്ല. പാർട്ടി ശക്തിപ്പെടുത്തണമെങ്കിൽ കഴിവുള്ളവരെ ഉപയോഗിക്ക ണം. തരൂരിൻ്റെ പല നിലപാടിനോടും വിയോജിപ്പുണ്ട്. അതിനെല്ലാം പരിഹാരമുണ്ട്. പാർട്ടി വിടണമെന്ന ആഗ്രഹം തരൂരിനില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നിലമ്പൂർ ജയിച്ചാലും തുടർ ഭരണത്തിന് അധ്വാനം വേണ മെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295944/k-muraleedharan-says-elections-cannot-be-won-with-whatsapp-and-youtube)