---
title: "ഹെയർ മസാജിങ്ങിന് തലശേരിയിൽ   സലൂണിൽ എത്തിയ 24കാരിയായ  യുവതിക്ക് നേരേ പീഡനശ്രമം ;  ഉടമ അറസ്റ്റിൽ"
english_title: "24-year-old woman who came to a salon in Thalassery for a hair massage was directly assaulted; owner arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296070/24-year-old-woman-who-came-to-a-salon-in-thalassery-for-a-hair-massage-was-directly-assaulted-owner-arrested"
published_at: "2025-06-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c5660a714c_Untitled-2_copy.jpg"
keywords: []
---

# ഹെയർ മസാജിങ്ങിന് തലശേരിയിൽ   സലൂണിൽ എത്തിയ 24കാരിയായ  യുവതിക്ക് നേരേ പീഡനശ്രമം ;  ഉടമ അറസ്റ്റിൽ

> **Lead Summary:** പാനൂർ : തലശേരിയിൽനഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെ സ്ഥാപന ഉടമ കടന്നു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ എ.വി.കെ നായർ റോഡിലെഎക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയി ലെ ഷമീറിനെ അറസ്റ്റ് ചെയ്തു.

## Article Content

പാനൂർ : തലശേരിയിൽനഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെ സ്ഥാപന ഉടമ കടന്നു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ എ.വി.കെ നായർ റോഡിലെഎക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയി ലെ ഷമീറിനെ അറസ്റ്റ് ചെയ്തു.

ഇയാളെ മെഡിക്കൽ പരിശോധനക്കു ശേഷം കോടതി റിമാൻഡ് ചെയ്തു . ഇരുപത്തിനാലുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഹെയർ മസാജിംഗിന് സലൂണിൽ എത്തിയതായിരുന്നു യുവതി. ജോലിക്കിടയിലാണ് ഉടമ യുവതിയെകടന്നു പിടിച്ചത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296070/24-year-old-woman-who-came-to-a-salon-in-thalassery-for-a-hair-massage-was-directly-assaulted-owner-arrested)