---
title: "ഭക്ഷണ പൊതികളിൽ ഒളിപ്പിച്ച  പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; മലപ്പുറം സ്വദേശികളായ 2 വിദ്യാർത്ഥികൾ പിടിയിൽ"
english_title: "Hybrid cannabis worth Rs 10 crore hidden in food packets seized; 2 students from Malappuram arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293893/hybrid-cannabis-worth-rs-10-crore-hidden-in-food-packets-seized-2-students-from-malappuram-arrested"
published_at: "2025-06-03T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e7c6599568_Untitled-4_copy.jpg"
keywords: []
---

# ഭക്ഷണ പൊതികളിൽ ഒളിപ്പിച്ച  പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; മലപ്പുറം സ്വദേശികളായ 2 വിദ്യാർത്ഥികൾ പിടിയിൽ

> **Lead Summary:** പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് സഹിതം തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർത്ഥികൾ പിടിയിൽ മലപ്പുറം സ്വദേശികളും ബംഗ്ളൂരുവിൽ വിദ്യാർത്ഥികളുമായ 23കാരനും 21 കാരിയും ആണ് കസ്റ്റംസിന്റെ പിടിയിലായത്.

## Article Content

പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് സഹിതം തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർത്ഥികൾ പിടിയിൽ മലപ്പുറം സ്വദേശികളും ബംഗ്ളൂരുവിൽ വിദ്യാർത്ഥികളുമായ 23കാരനും 21 കാരിയും ആണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ താണ് ഇരുവരും. അവധിക്കാലം ആഘോഷി ക്കാൻ ബാങ്കോക്കിലേക്ക് പോയ ഇവർ കുഞ്ചാവുമായി മടങ്ങുകയായിരുന്നു.

മിനിഞ്ഞാന്ന് രാത്രി 11.30ഓടെയാണ് സ്‌കൂട്ട് എയർലൈസന്സിൻ്റെ ടി ആർ 530-ാം നമ്പർ വിമാനത്തിലാണ് ഇവർ വന്നത്. വിമാനത്തിൽ

നിന്ന് ടെർമിനലിൽ പ്രവേശിച്ചപ്പോൾ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ലഗേജുകളുമായി പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ തിരിച്ചുവിളിച്ച് ലഗേജുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിൻ്റെ ഉറവിടവും ആർക്കാണ് കൊടുക്കാൻ ശ്രമിച്ചതെന്നും അടക്കമുള്ള വിവരങ്ങൾ എയർകസ്റ്റംസ് ഉന്നത ഉദ്യോഗ സ്ഥർ ശേഖരിച്ചു വരികയാണ്. ഭക്ഷണപ്പൊതി കളിൽ ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പിടിയിലായ യുവാവ് ലഹരി സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. ബംഗ്ളൂരുവിലും മംഗ്ളൂരുവിലും വിൽപ്പനക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് കസ്റ്റംസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293893/hybrid-cannabis-worth-rs-10-crore-hidden-in-food-packets-seized-2-students-from-malappuram-arrested)